അബൂദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കോസ്റ്റാറിക്കൻ പ്രസിഡന്റ് കാർലോസ് അൽവാരഡോ ക്വസഡയുമായി ഫോണിൽ സംസാരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. പരസ്പരതാൽപ്പര്യമുള്ള നിരവധി പ്രാദേശിക അന്തർദേശീയ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു.
സഹകരണത്തിനുള്ള അവസരങ്ങളും കോവിഡ് വ്യപനവും പകർച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിൽ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ഗൾഫ് രാജ്യങ്ങളുടെ ശ്രമങ്ങളും ഷെയ്ഖ് മുഹമ്മദും പ്രസിഡന്റ് ക്യൂസഡയും അവലോകനം ചെയ്തു.
പ്രസിഡന്റ് ക്യൂസഡ ഷെയ്ഖ് മുഹമ്മദിന്റെ സഹകരണത്തിന് നന്ദി അറിയിക്കുകയും യുഎഇയുടെ കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ആശംസകൾ അറിയിക്കുകയും ചെയ്തു.