അബുദാബിയി എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നതിനെത്തുടർന്ന് അബുദാബിയിലെ താമസക്കാർക്ക് യാത്രാസമയം 80 ശതമാനം വരെ കുറയ്ക്കാനാകും.പുതിയ പാലങ്ങൾ മുസഫയിലേക്കുള്ള ദിശയിൽ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനെ ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നുവെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് & ട്രാൻസ്‌പോർട്ട് അറിയിച്ചു. പുതിയ പാലങ്ങൾ സെൻട്രൽ അബുദാബി, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, മുസ്സഫ, ഹുദൈരിയത്ത് ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് പ്രകാരം ട്രാഫിക്ക് സുഗമമാക്കാനും പ്രഭാതത്തിലെ ശരാശരി കാലതാമസം വെറും 20 സെക്കൻഡായി കുറയ്ക്കാനുമാണ് ഈ പുതിയ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്