ദുബായ്, :ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അതുല്ല്യമായ സംഭാവനകളെ ആദരിക്കുന്ന 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025, നാലാം പതിപ്പിന്റെ മികച്ച 10 ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ പ്രഖ്യാപിച്ചു. വിദഗ്ദ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി പാനല്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കര്‍ശനമായ വിലയിരുത്തല്‍ പ്രക്രിയയിലൂടെയാണ് 199 രാജ്യങ്ങളിലെ നഴ്‌സുമാരില്‍ നിന്നെത്തിയ റെക്കോര്‍ഡ് രജിസ്‌ട്രേഷനായ ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളില്‍ നിന്നും 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഈ മുഴുവന്‍ പ്രക്രിയയും നിയുക്ത പ്രോസസ്സ് അഡൈ്വസറായ ‘ഏണ്‍സ്റ്റ് ആന്റ് യംഗ് എല്‍എല്‍പിയാണ് നിയന്ത്രിച്ചത്.
2025 ലെ മികച്ച 10 ഫൈനലിസ്റ്റുകളായി, 1. കാതെറിന്‍ മാരീ ഹൊള്ളിഡേ (സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡ്രിവണ്‍ -റെസ്‌പോണ്‍സ്്, സ്വിറ്റസര്‍ലാന്റ്), 2. എഡിത്ത് നന്‍ബ (മൗണ്ട് ഹേഗന്‍ പ്രൊവിന്‍ഷ്യല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), 3. ഫിറ്റ്‌സ് ജെറാള്‍ഡ് ഡാലിന കമാച്ചോ (മെഡി ക്ലിനിക്ക് സിറ്റി ഹോസ്പിറ്റല്‍, യുഎഇ), 4. ഡോ. ജെഡ് റേ ഗാന്‍ഗോബ മോന്‍ടെയര്‍ (ദ ഹോംങ്ങ്‌കോങ്ങ് പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി, ഹോങ്ങ്‌കോങ്ങ് എസ്എആര്‍), 5. ഡോ. ജോസ് അര്‍നോള്‍്ഡ് ടാരിഗ (ഇന്‍സൈറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്്, യുഎസ്എ), 6. ഖദീജ മുഹമ്മദ് ജുമ (ടുഡോര്‍ സബ് കൗണ്ടി ഹോസ്പിറ്റല്‍, കെനിയ), 7. മഹേശ്വരി ജഗന്നാഥന്‍ (കാന്‍സര്‍ റിസര്‍ച്ച് മലേഷ്യ), 8. നവോമി ഓയോ ഓഹീന്‍ ഓട്ടി (കൊര്‍ളെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍, ഘാന), 9. ഡോ. സുഖ്പാല്‍ കൗര്‍ (പിജിഐഎംഇആര്‍ ഇന്ത്യ), 10. വിഭാബെന്‍ ഗുന്‍വന്ത് ഭായ് സലാലിയ (ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ഇന്ത്യ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച 10 ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കുക: https://www.asterguardis.com/.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025, നാലാം പതിപ്പില്‍ ലഭിച്ച ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 മികച്ച ഫൈനലിസ്റ്റുകളും അവരുടെ നഴ്‌സിങ്ങ് രംഗത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിവയില്‍ അതുല്ല്യമായ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച് ഈ രംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയവരാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ നഴ്‌സുമാര്‍ ആരോഗ്യ സംരക്ഷണ ദാതാക്കള്‍ മാത്രമല്ല, മികച്ച നേതൃത്വ പാഠവം പ്രകടപ്പിച്ചുകൊണ്ട് അവരുടെ കമ്മ്യൂണിറ്റികളില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവരുടെ അസാധാരണമായ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ലോകമെമ്പാടും ജീവന്‍ രക്ഷിക്കാനും, ആരോഗ്യം പരിരക്ഷിക്കാനുമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ്ങ് സമുൂഹത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വേദിയായി ഈ അവാര്‍ഡ് മാറിയിരിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ജേതാവിനെ തിരഞ്ഞെടുക്കുന്ന അന്തിമ ഘട്ടത്തില്‍ പൊതു വോട്ടിംഗും, ഗ്രാന്‍ഡ് ജൂറിയിലെ വിശിഷ്ട അംഗങ്ങളുമായി അഭിമുഖങ്ങളും സംഘടിപ്പിക്കും. യുഎഇയില്‍ 2025 മെയ് 26ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഇവന്റില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.