യുഎഇ: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സർവേ. രാത്രി കാലങ്ങളിൽ യുഎഇയിൽ തനിച്ചു യാത്ര ചെയ്യുന്നതിൽ സുരക്ഷിതത്വം അനുഭവിച്ചതായി സർവേയിൽ പങ്കെടുത്ത 98.5% വനിതകളും അഭിപ്രായപ്പെട്ടു.സിംഗപ്പൂർ ആണ് വനിതാ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനത്തുണ്ട്.