അബൂദബി: ചെങ്കടലിലും ഏദൻ ഉൾക്കടലിലും നാവിഗേഷൻ സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാരവും സംരക്ഷിക്കുക, പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് യെമനിൽ സമാധാനപരമായ സംഭാഷണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒമാന്റെ വെടിനിർത്തൽ കരാറിന്റെ പ്രഖ്യാപനത്തെ യു.എ.ഇ സ്വാഗതം ചെയ്തു.മേഖലയിലും ലോകമെമ്പാടും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായി യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.