യുഎഇ: കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം. ബ്ലൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് യു.എ.ഇ. മുൻപന്തിയിൽ എത്തിയിരിക്കുന്നത്. മികച്ചരാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. മൂന്നാം സ്ഥാനത്താണുള്ളത്. അയർലൻഡ്, സ്പെയിൻ എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. കോവിഡ് പ്രതിരോധത്തിൽ വിവിധ രാജ്യങ്ങൾ സ്വീകരിച്ച നടപടിക്രമങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ സൗദി അറേബ്യ 15-ാമതാണ്.യു.എ.ഇ. യിൽ കോവിഡ് മരണങ്ങൾ ഇപ്പോൾ അപൂർവമാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും നിലവിൽ 100-ൽ താഴെയെത്തി. രോഗമുക്തി നിരക്കും വർധിച്ചു. ഏറ്റവും ഉയർന്ന വാക്സിനേഷൻ തോതാണ് യു.എ.ഇ.യിലേത് ഇതൊക്കെയാണ് ഈ നേട്ടം കൈവരിക്കാൻ യു എ യ്ക്ക് കഴിഞ്ഞത് .