ഷാർജാ രാജ്യാന്തര പുസ്തകമേളയ്ക്ക് എക്സ്പോ സെൻററിൽ തുടക്കമായി യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ: ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന കർമ്മം ഔപചാരികമായ് നിർവഹിച്ചു ഇന്നുമുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത് സന്ദർശകർ ഷാർജ ബുക്ക് അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വരുന്നതാണ് അഭികാമ്യം.
ലോകത്തിന്റെ വിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരും എഴുത്ത്കാരും തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത് ഏറ്റവും പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനും എഴുത്ത്കാരെ നേരിൽ കണ്ട് സംവദിക്കാനും സാധിക്കുന്നതാണ് പുസ്തകമേളയിൽ നവംബർ 3 മുതൽ 13 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള ഷാർജ എക്സ്പോ സെൻററിൽ വച്ച് നടക്കുന്നത്.
ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 83 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകനും എഴുത്തുകാരും സംബന്ധിക്കുന്നുണ്ട് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരുപാട് എഴുത്തുകാരും പ്രസാധകരും ആണ് സംബന്ധിക്കുന്നത്.
മലയാളികളടക്കമുള്ള പ്രവാസികളുടെ വലിയ ഉത്സവം തന്നെയാണ് ഷാർജ പുസ്തകമേള. വരുന്ന 10 ദിവസങ്ങളിൽ വൻജനാവലിയുടെ സാന്നിധ്യമാണ് ഷാർജ പുസ്തകമേളയിൽ ഉണ്ടാവുക എഴുത്തിന്റെയും സാഹിത്യത്തിന്റെയും ആസ്വാദന ദിനങ്ങളാണ് ഇനിയുള്ള നാളുകൾ പ്രവാസികൾക്ക്