ദുബായ് : അടുത്ത വർഷത്തോടെ ഡ്രൈവർരഹിത കാറുകൾക്ക് ബാധകമായിട്ടുള്ള നിയമങ്ങൾ പുറപ്പെടുവിക്കും. ഇതോടെ ഓട്ടോനോമസ് വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം പുറപ്പെടുവിക്കുന്ന ആദ്യ നഗരങ്ങളിലൊന്നായ് ദുബായ് മാറുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥർ.
ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ 2023 അവസാനത്തോടെ ദുബായിൽ സ്വയംഭരണ ടാക്‌സികൾ അവതരിപ്പിക്കുന്നതിന് ക്രൂയിസുമായി 15 വർഷത്തെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞതോതിൽ കാറുകൾ നിരത്തിലിറക്കുമെന്നും തുടർന്ന് ടാക്സി സർവീസ് ആയി വിപുലീകരിക്കുമെന്നും അധികാരികൾ അറിയിച്ചു.
2023 ടെ ദുബായിലെ ഒരു സർക്കാർ സ്ഥാപനമെന്ന നിലയിൽ ഈ വാഹനങ്ങൾ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് ഞങ്ങളിൽ നിന്നുള്ള പ്രതിബദ്ധതയാണെന്ന് ആർടിഎയിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയായ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.