യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീ കരിക്കുന്നവരുടെ എണ്ണം 150 താഴെയായി തുടരുന്നു. ഇന്ന് 144 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായി രുന്ന 221 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് .2020 ഏപ്രിൽ 1 ന് 150 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും കുറവ് കേസുകൾ കഴിഞ്ഞ രണ്ട ദിവസമായി റിപ്പോർട്ട് ചെയ്യുന്നത്.
പുതിയതായി നടത്തിയ 265,452 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,373പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,30,530 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,109 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,734 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.58 കോടിയി ലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 47,154ഡോസ് കൊവിഡ് വാക്സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതോടെ ഇതുവരെ വിതരണംചെയ്ത വാക്സിൻ ഡോസ് 20,320,419എണ്ണമായി.100 പേര്ക്ക് 205.46 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില .സമൂഹത്തി ലെ എല്ലാ തുറകളിലുമു ള്ളവർക്ക് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ സമഗ്ര വാക്സിനേഷൻ പദ്ധതിയാണ് യു.എ. ഇ നടപ്പാക്കുന്നത്… കോവിഡ് വാക്സിനേഷൻ വർധി പ്പിച്ചതും പരിശോധ നകളുടെ എണ്ണം കൂട്ടിയതുമാണ് ഇത്തര മൊരു നേട്ടം കരസ്ഥമാക്കാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണ മെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹികഅകലംപാലിക്കുകയുംവേണം.