യുഎഇ: യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്നലെ ചികിത്സയിലായിരുന്ന 111 പേരാണ് രോഗമുക്തരായത്. നിലവില്‍ രാജ്യത്ത് 3,674 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രമായി തുടരുകയാണ് .ഇന്നലെ 88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച തായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. . കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുതിയതായി നടത്തിയ 297,441 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,824 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീ കരിച്ചിട്ടുണ്ട്. ഇവരില്‍ 734,014 പേര് ഇതിനോടകം തന്നെ രോഗ മുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
യുഎ ഇയിൽ രണ്ടുകോടി പതിനൊന്ന് ലക്ഷത്തിലധികം പേർക്ക് ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞതായി ആരോഗ്യാ രോഗമന്ത്രലയം അറിയിച്ചു. 24മണിക്കൂറിനിടെ 23,958 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു .100 പേര്‍ക്ക് 213.34ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. അകെ 21,100,512പേർക്കാണ് വാക്സിൻനൽകിയത് . 97 .16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. അതേസമയംഎല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു . മാസ്ക്ധരി ക്കുകയുംസാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.