സൗദി അറേബ്യയിലെ 70 വയസ്സിനു മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം.പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പ്രായമായ തീര്‍ത്ഥാടകര്‍ക്ക് ഇഅ്തമന്‍ന, തവക്കല്‍ന ആപ്പിലൂടെ അനുമതി ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യ മന്ത്രാലയം നിര്‍േദശിച്ച മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ച 18നും 70നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമേ നേരത്തെ മന്ത്രാലയം ഉംറ അനുമതി നല്‍കിയിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ആദ്യം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍70വയസ്സിനുമുകളിലുള്ളകുത്തിവയ്പ്എടുത്ത മുഴുവന്‍പേര്‍ക്കും ഉംറ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ആഭ്യന്തര തീര്‍ത്ഥാടകരായ 12 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് ഹറമില്‍ ഉംറയും പ്രാര്‍ത്ഥനയും നടത്താന്‍ അനുമതി നല്‍കിയിരുന്നു.
ഇപ്പോള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 70 വയസ്സിനു മുകളിലുള്ള തീര്‍ത്ഥാടകരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.കോവിഡ് -19 നെതിരായ നിര്‍ബന്ധിത രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പ് ഉംറ കര്‍മ്മത്തിനും ഹറമില്‍ മറ്റ് പ്രാര്‍ത്ഥനക്കും അനുമതിക്കുള്ള പെര്‍മിറ്റ് എടുക്കുന്നതിനുള്ള മുന്‍വ്യവസ്ഥയാണെന്ന് മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കും വൈറസ് ബാധിച്ച ശേഷം ആരോഗ്യം വീണ്ടെടുത്ത് ആറുമാസം പിന്നിട്ടവര്‍ക്കും അനുമതി നല്‍കിയിരുന്നു.