ദുബായിൽ വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന പ്രദർശന-വിൽപന സംഘത്തിനു സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി. സമൂഹമാധ്യമങ്ങളിലെ താരത്തെക്കൊണ്ടാണ് പരസ്യം നൽകിയത്. നിശ്ചിത ഷോറൂമിൽ നിന്നു വാഹനം വാങ്ങുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നായിരുന്നു വാഗ്ദാനം.വാഹനത്തിന്റെ പ്രത്യേകതകളും പരസ്യത്തിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ സ്വന്തം പേജുകളും അക്കൗണ്ടുകളും വഴി നൽകുന്ന പരസ്യങ്ങളുടെ ഉത്തരവാദിത്തം അതത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണെന്ന് അധികൃതർ അറിയിച്ചു.
പരസ്യങ്ങൾ നൽകും മുൻപ് അനുമതി വാങ്ങണം.വാഗ്ദാനങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. വ്യാജ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്കു പരാതി നൽകാനാകും. ഫോൺ: 600545555. ‘ദുബായ് കൺസ്യൂമർ’ ആപ് വഴിയും പരാതിപ്പെടാം.