ദുബൈ: കെഎംസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരാറുള്ള അവാര്‍ഡ് ഇത്തവണ അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സും സാഹിത്യകാരിയുമായ ഡോ. ഹസീന ബീഗത്തിന്. പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയുടെ പേരിലാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹസീന ബീഗം, 20 വര്‍ഷമായി അബുദാബി മോഡല്‍ സ്‌കൂളില്‍ ജോലിചെയ്തു വരുന്നു.
മോട്ടിവേഷനല്‍ ട്രെയ്‌നറും ഫാഷന്‍ ഡിസൈനറും കൂടിയാണ്. ശൈഖ് സായിദ് വര്‍ഷത്തില്‍ യുഎഇയില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും കേരളത്തില്‍ അധ്യാപക ദിനത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായിട്ടുണ്ട്.
‘മുള്‍വേലിക്കപ്പുറം’ എന്ന കവിതാ സമാഹാരം, ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍’ എന്ന ലേഖന സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഫസ്റ്റ് ബെല്‍’ എന്ന അധ്യാപകരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ പണിപ്പുരയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ ആല്‍ബം പാട്ടുകളും ഇവരുടേതായുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുള്ള ഹസീന ബീഗം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമമാണ്.
തൃശ്ശൂര്‍ മാള സ്വദേശി അഡ്വ. മുഹമ്മദ് റഫീഖ് ആണ് ഭര്‍ത്താവ്. മകന്‍: ഷെഫിന്‍ഷാ റഫിഖ്.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, എഴുത്തുകാരായ വെള്ളിയോടന്‍, ഷീലാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാടക സമിതി ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ജമാല്‍ മനയത്ത്, അഷ്‌റഫ് കിള്ളിമംഗലം, മുഹമ്മദ് അക്ബര്‍ ചാവക്കാട്, ബഷീര്‍ എടശ്ശേരി എന്നിവര്‍ അറിയിച്ചു.