ദുബായ് : ആഗോള ബഹിരാകാശ പരിപാടിയായ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിന്റ് (IAC) 72മത് പതിപ്പിന് ഇന്ന് ഒക്ടോബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും.
പ്രസ്തുത പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നായ് 4,000-ലധികം സന്ദർശകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 90-ലധികം പ്രദർശകരും 110-ലധികം രാജ്യ പ്രതിനിധികളും 350 യുവ പ്രൊഫഷണലുകളും ബഹിരാകാശ വിദഗ്ധരും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ബഹിരാകാശ ഇവന്റിനായി മിഡിൽ ഈസ്റ്റിലേക്ക് ഒത്തുചേരും.
മനുഷ്യരാശിയുടെ പ്രയോജനത്തിനായി പ്രചോദിപ്പിക്കുക, നവീകരിക്കുക, കണ്ടെത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന 72മത് IAC 2021 പങ്കെടുക്കുന്ന ഓർഗനൈസേഷനുകൾക്ക് തങ്ങളുടെ കഴിവുകളും ബഹിരാകാശ മേഖലയിലെ അവരുടെ അനുഭവങ്ങളും സംഭാവനകളും പുതുമകളും എടുത്തുകാണിക്കാൻ അവസരമൊരുക്കും.
അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന IAC ഈ മാസം 29ന് അവസാനിക്കും. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (IAF) പങ്കാളിത്തത്തോടെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) ആണ് ഇത് സംഘടിപ്പിക്കുന്ന പരിപാടി മിഡിൽ ഈസ്റ്റ് ൽ നടക്കുന്നത് ഇത് ആദ്യമായാണ്.