സൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം അൽ ഉമറുമായി ആസ്ഥാനത്ത് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ, നിലവിൽ കോവിഡ് കേസുകളിലെ കുറവ് എന്നിവ ഇരുവരും പങ്കുവച്ചു. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസുമായി ബന്ധപ്പെട്ടുള്ള ചർച്ചയുടെ പൂർണ വിവരം എംബസി പുറത്തു വിട്ടിട്ടില്ല. നേരത്തെ, ഒക്ടോബർ അവസാനത്തോടെ വിമാന സർവീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് സ്ഥാനപതി അറിയിച്ചിരുന്നു.