മക്കാ: കഹ്‌ബാഹ് തുണി (കിസ്വാ) ഞായറാഴ്ച രാത്രി മാറ്റിസ്ഥാപിച്ചു, ഈ പ്രക്രിയ വാർഷിക പാരമ്പര്യമനുസരിച്ച് ഇരുഹറമുകളുടെയും ജനറൽ പ്രസിഡൻസിയിലെ ഉദ്യോഗസ്ഥരാണ് കർമ്മത്തിനു നേതൃത്വം കൊടുക്കുന്നത്.
670 കിലോഗ്രാം ഉയർന്ന നിലവാരമുള്ള സിൽക്ക്, 120 കിലോ സ്വർണ്ണ നൂലുകൾ, 100 കിലോ വെള്ളി നൂലുകൾ എന്നിവ ഉപയോഗിച്ചാണ് തുണി നിർമ്മിച്ചിരിക്കുന്നതെന്ന് എസ്‌പിഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹോളി കഅബ കിസ്വയ്‌ക്കായി കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിൽ കറുത്ത തിരശ്ശീല നിർമ്മിക്കാൻ 200 ഓളം സൗദി കരകൗശല വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്ന് ഗ്രാൻഡ് മോസ്ക് അഫയേഴ്‌സ് ജനറൽ പ്രസിഡൻസി ഡെപ്യൂട്ടി ഹെഡ് ഡോ. സാദ് ബിൻ മുഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.