ദുബൈ : മാസങ്ങളോളം ഫ്ലൈറ്റുകൾ, ഇല്ലാതെ വിഷമിച്ച പ്രവാസികൾക്ക് അൽപ്പമെങ്കിലും ആശ്വാസം ലഭിച്ചത് യു എ ഇ അധികൃതർ ഇന്നും മുതൽ പ്രഖ്യാപിച്ച യാത്ര മാനദണ്ഡങ്ങളിലുള്ള ഇളവിലൂടെയാണ് പക്ഷെ നമ്മുടെ സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള അനീതി തുടരുകയാണ് യു എ ഇ യിൽ പ്രവേശിക്കാൻ 48 മണിക്കൂർ മുൻപുള്ള ആർ ടീ പീ സീ ആർ ടെസ്റ്റും അതോടൊപ്പം 4 മണിക്കൂർ മുൻപ് എയർപോർട്ടിൽ നിന്നുമുള്ള റാപിഡ് ആർ ടീ പീ സീ ആർ ടെസ്റ്റും ആവശ്യമാണെന്നാണ് യു എ ഇ നിഷ്ക്കർഷിക്കുന്നത്.
ആർ ടീ പീ സീ ആർ ടെസ്റ്റിന് പ്രവാസികൾ 500 രൂപയാണ് നൽകുന്നത് പക്ഷെ റാപിഡ് ആർ ടീ പീ സീ ആർ ടെസ്റ്റിന് എയർപോർട്ടിൽ 2500 രൂപയാണ് ഈടാക്കുന്നത് ഇത് ദുരിതത്തിലായ പ്രവാസികളെ സംബന്ധിച്ചടുത്തോളം വലിയ ഒരു ഭാരമായി മാറിയിരിക്കുകയാണ് ഈ ഒരു സാഹചര്യത്തിൽ എങ്കിലും സൗജന്യമായി റാപിഡ് ആർ ടീ പീ സീ ആർ ചെയ്തു കൊടുക്കാൻ കേരള സർക്കാർ തയാറാകണമെന്ന് ഇൻകാസ് യു എ ഇ കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സന്ദേശം അയച്ചെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി