ദുബായ്:ജിറ്റെക്സ് മേളക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായ് സമാർട്ടയി കൃതിക്കുന്ന ലോകത്തിന് പുത്തൻ സാങ്കേതികവിദ്യകൾ നല്കുകയാണ് ജൈരറ്റക്സ് ആഗോള സങ്കേതികവാരാഘോഷം
സാങ്കേതിക രംഗത്തെ പുത്തൻ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്
ടെക്നോളജീയുടെ തലസ്ഥാനമായിരിക്കും വരുന്ന നാലു ദിവസങ്ങളിൽ ദുബൈ വേൾഡ് ടേഡ്‌സെന്റെർ.
250 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ജിറ്റെക്സ് ഗ്ലോബലിൽ അവതരിപ്പിച്ചു യുഎഇയിൽ എല്ലാ വർഷവും നടക്കുന്ന
ജിറ്റെക്സ് ഗ്ലോബലിൽ ആണ് ആദ്യത്തെ ഇലക്ട്രിക് ഫ്ലൈയിംഗ് റേസിംഗ് കാർ സീരീസായ എയർസ്പീഡറിന്റെ പ്രോട്ടോടൈപ്പ് ഞായറാഴ്ച അരങ്ങേറ്റം കുറിച്ചത്. ഇതോടൊപ്പം യു എ ഇ ടെലികൊം കമ്പനി ആയ ഇത്തിസലാത്ത് തങ്ങളുടെ പവലിയനിൽ ‘സ്പീഡറുകളും’ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈബർ സംരക്ഷണത്തിലെ ആഗോള നേതാവായ അക്രോണിസ്, ഇലക്ട്രിക് ഫ്ലൈയിംഗ് റേസിംഗ് കാർ ഗിറ്റക്സ് ടെക്നോളജി വീക്കിൽ അവതരിപ്പിക്കുന്നുണ്ട്.
എയർസ്പീഡർ’ ലംബ ദിശയിൽ ടേക്ക് ഓഫ് ചെയ്യുന്ന, ലാൻഡിംഗ് എയർക്രാഫ്റ്റ് (VTOL) ഫ്ലൈയിംഗ് കാർ റേസിംഗ് സീരീസിൽ ഉള്ളതാണ്. നഗരങ്ങളിലെ എയർ മൊബിലിറ്റി (UAM), മോട്ടോർസ്പോർട്ട് എന്നിവയുടെ സംയോജനത്തിൽ ഇലക്ട്രിക് മനുഷ്യസഹായമുള്ള മൾട്ടികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്.
പെർഫോമൻസ് ഇലക്ട്രിക് ഫ്ലൈയിംഗ് കാർ നിർമ്മാതാക്കളായ അലൗഡയാണ് ഇലക്ട്രിക് റേസിംഗ് സീരീസ് സൃഷ്ടിച്ചത്. 4.1 മീറ്റർ നീളമുള്ള ഈ ഫ്ലൈയിംഗ് റേസിംഗ് കാർ, മികച്ച റേസിംഗ്
പ്രകടനതിനുതകുന്ന ചടുലതയോടെ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു എയർസ്പീഡറിലെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ജാക്ക് വിതിൻഷാ പറഞ്ഞു. ഇപ്പോൾ, തങ്ങളുടെ വാഹനങ്ങൾക്ക് 120kmph വേഗത ലഭിച്ചതായും, വർഷാവസാനത്തോടെ പുറത്തിറക്കുന്ന ഈ പറക്കുന്ന കാറിന്റെ അടുത്ത തലമുറ 160km വേഗത നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ 2022 -ൽ ആദ്യത്തെ ആളില്ലാ വിമാനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറക്കുന്ന കാറിന്റെ ബാറ്ററി 10 മിനിറ്റ് നിലനിൽക്കുന്നുണ്ടെന്നും 30 മിനിറ്റ് ദൈർഘ്യമുള്ള റേസിനായി കാറിന്റെ ബാറ്ററിയുടെ കാര്യക്ഷെമത വർധിപ്പിക്കാനുള്ള എല്ലാ സജ്ജികരണവും വളരെ പെട്ടെന്ന് ചെയ്ത് കാർ എത്രയും വേഗം അതായത് 2022 ഓടെ തയ്യാറാക്കുമെന്ന് പ്രത്യശിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
2022 -ൽ തന്നെ മിഡിൽ ഈസ്റ്റ് മേഖലയിൽ പറക്കുന്ന കാർ റേസിംഗ് നടത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.