ദുബായ് : മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷം ആകാംക്ഷയോടെയും തെല്ല് ആശങ്കയോടെയുമാണ് യാത്രതിരിച്ചത് ദുബായിൽ വന്നിറങ്ങിയപ്പോഴുള്ള സന്തോഷം യാത്രക്കാരുടെ മുഖത്തുകാണാമായിരുന്നു ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30 പുറപ്പെട്ട എമിറേറ്റ്സ് വിമാനം 10 .30 ന് ദുബായിലെത്തിയത്.
യുഎഇ എമിഗ്രേഷനുകളിൽ നിന്നുള്ള അനുമതിയുടെ തെളിവ്, യുഎഇയിൽ നിന്ന് രണ്ട് വാക്സിനേഷനും സ്വീകരിച്ചതിന്റെ രേഖ കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് , വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് റാപിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയാണു ഹാജരാക്കേണ്ടത്.
നാട്ടിൽ പോയി 6 മാസത്തിൽ കൂടുതലായവർക്ക് എപ്പോൾ വരൻ സാധ്യമല്ല അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്നുമുണ്ടാകും.അത്പോലെ നാട്ടിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്കും ഇപ്പോൾ വരാൻ സാധ്യമല്ല.