ന്യൂ ഡെൽഹി: അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദു ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശകത്മാക്കി പ്രവാസ ലോകം. വിവിധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി . മരണം അടക്കമുള്ള അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. എയര്‍ സുവിധ പോര്‍ട്ടലില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാന്‍ സാധിക്കൂ. പിസിആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പല രാജ്യങ്ങളിലും വ്യത്യസ്ത സമയമാണ് എടുക്കുന്നത്. പല ഗള്‍ഫ് രാജ്യങ്ങളും മാസ്‌കും സാമൂഹ്യ അകലവും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ ജീവിത സാഹചര്യങ്ങളിലേക്ക് മടങ്ങിവരുമ്പോഴാണ് പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം ഒരു നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നത് തികച്ചും അപലപനീയമാണെന്ന് വിവിധ പ്രവാസി സംഘടനകൾ പറഞ്ഞു. പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം തീരുമാനം പിന്‍വലിച്ച് അടിയന്തര സാഹചര്യങ്ങളില്‍ പിസിആര്‍ ടെസ്റ്റില്ലാതെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം നിലനിര്‍ത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.