ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും.
ദുബൈയുടെ മുൻനിര ഉത്സവമായ ഷോപ്പിംഗ് ഫെസ്റ്റിവലിൽ നൂതന പരിപാടികളും സംഗീതക്കച്ചേരികൾ ആകർശണീയമായ ഡ്രോൺ ഷോകൾ, കരിമരുന്ന് പ്രദർശനങ്ങൾ, ആഗോള ബ്രാൻഡ് പ്രദർശനങൾ ജീവിതത്തെ മാറ്റിമറിക്കുന്ന മെഗാ റാഫിളുകൾ, പ്രമോഷനുകൾ, ഓഫറുകൾ തുടങ്ങി നിരവധി നൂതന പരിപാടികൾ ഉൾക്കൊള്ളുന്നു
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സന്ദർശകർക്ക് എക്സ്പോ സൈറ്റിലെ ഇവന്റുകൾക്ക് പുറമേ, നാടക പ്രകടനങ്ങൾ, കമ്മ്യൂണിറ്റി മാർക്കറ്റുകൾ, എക്സ്ക്ലൂസീവ് എക്സിബിഷനുകൾ, ഫോക്ലോർ, ഹെറിറ്റേജ് ഷോകൾ, രസകരമായ മേളകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി മറ്റ് നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് മേള ഡിസൈൻ ചെയ്തിരിക്കുന്നത്.