ടോറന്റോ : ഡ്രോണിന്റെ സഹായത്തോടെ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിനാവശ്യമായ ശ്വാസകോശം ടോറന്റോ വെസ്റ്റേൺ ആശുപത്രിയിൽ നിന്ന് 1.2കിലോമീറ്റർ അകലയുള്ള ടോറന്റോ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
10മിനിറ്റിൽ താഴെ സമയം എടുത്തുകൊണ്ട് സെപ്റ്റംബർ മാസം അവസാനത്തിലാണ് ഈ അപൂർവ ദൗത്യം നടന്നത്. പൂർണമായും യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിച്ച് ശ്വാസകോശം ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ഇതുവഴി പൾമനറി ഫൈബ്രോസിസ് ബാധിച്ച 63കാരന്റെ ജീവൻ രക്ഷിക്കാനായി.
സാധാരണ ഗതിയിൽ വിമാനമാർഗവും മറ്റു വാഹനങ്ങളിലുമായാണ് അവയവങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാറുള്ളത്. ശ്വാസകോശം ഇത്തരത്തിൽ ഡ്രോൺ വഴി എത്തിക്കുന്നത് ആദ്യമായാണെങ്കിലും 2019 ഏപ്രിലിൽ സമാനമായ ഫ്ലൈറ്റ് യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ ഒരു ആശുപത്രിയിലേക്ക് ഒരു വൃക്ക എത്തിച്ചതായി അവകാശപെടുന്നു.
നിലവിൽ ശ്വാസകോശത്തെ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഏറ്റവും ദുർബലമായ ഒന്നാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതും ഇപ്പോൾ എളുപ്പമായിരിക്കുന്നുവെന്നും ഈ സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്ന രീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.