യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇവർക്കു നൽകിയ സാവകാശം പിന്നിട്ടിട്ടും നിയമലംഘനം തുടർന്ന സാഹചര്യ ത്തിലാണ് 173 കോടിയുടെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.