ഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 13 വരെ നീണ്ടുനിൽക്കും. ‘ഏതവസരത്തിനും യോജിച്ചൊരു പുസ്തകമുണ്ട്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.എമിറേറ്റിന്റെ സാംസ്കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിനും മേള ലക്ഷ്യമിടുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ അന്താരാഷ്ട്ര എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും.
ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്കുചേരും. വായനക്കാരെ ആകർഷിക്കുന്നതിനായി സാംസ്കാരികവും സാഹിത്യപരവുമായ നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള ലോകത്തെ തന്നെ പ്രധാന പുസ്തകമേളകളിലൊന്നാണ്.