ദുബായ് : യു എ ഇ യിലെ തലശ്ശേരികാരുടെ കൂട്ടായ്മയായ
തലശ്ശേരി UAEകൂട്ടത്തിന്റ ഓണാഘോഷം തലശ്ശേരിയോണം 2023 ആഘോഷിച്ചു
നവംബർ 12ന് ഞായറാഴ്ച ദുബായ് അക്കാഡമിക്ക് സിറ്റിയിലെ ഡിമോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വച്ചു ഗംഭീരമായി ആഘോഷിച്ചു…. ഇതിനോടനുബന്ധിച്ചു ഓണസദ്യയും, നിരവധി കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറി….
ഔപചാരിക പരിപാടികളുടെ ഉദ്ഘാടനം പ്രസിഡണ്ട് രഗീഷ് കേളോത്തിന്റെ അദ്ധ്യക്ഷതയിൽ Dr. ഹേമന്ത് കുമാർ ( founder and ceo of high precision manufacturing co. dubai) നിർവഹിച്ചു…റേഡിയോ ഏഷ്യ 94.7 എഫ് എം ആർ ജെ അഞ്ജന മുഖ്യാഥിതി ആയിരുന്നു.
സ്വാഗതപ്രസംഗം :
നൗഫാദ് കാളിയറവിടെ (സെക്രട്ടറി )
നന്ദി പ്രകാശനം (റിയാസ് നടൂലയിൽ , പ്രോഗ്രാം കൺവീനർ )
എന്നിവരും നിർവ്വഹിച്ചു…
പ്രോഗ്രാമിന്റെ മുഴുവൻ ഇൻചാർജും പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ഷെറിൻ മാഹിയും, ഷിംനജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഭംഗിയായി അവതരിപ്പിച്ചു..