വിശാലമായ ഹൃദയം കൊണ്ടൊരു കൈത്താങ്ങ്…അതും ആഗോള വൈവിധ്യങ്ങളെ ഉണർത്തും മാസത്തിൽ…. ഒക്ടോബർ മാസം ആഗോളതലത്തിൽ വൈവിധ്യങ്ങളുടെ ബോധവൽക്കരണ മാസമായികണക്കാക്കപ്പെടുന്നു. പലയിടങ്ങളിലായി പലതലങ്ങളിലായ് പല സംസ്കാരങ്ങളിലായ് കഴിയുകയാണ് മനുഷ്യകുലം..
മറ്റുള്ളവരെ ഒന്ന് അടുത്തറിയാനും അവരുടെ സംസ്കാരങ്ങളെ പ്പറ്റി യൊക്കെ അറിയാനുമുള്ള ഒരു അവസരമായി കാണാൻ കഴിയും ഈ ബോധവൽക്കരണങ്ങളെ… മറ്റുള്ളവരെ അറിയുന്നതിലൂടെ അവരുടെ ആവശ്യങ്ങളെ കൂടി അറിഞ്ഞ് പ്രവർത്തിക്കുകയെന്നത് മാനുഷികതയുടെ അങ്ങേയറ്റം എന്ന് തന്നെ പറയാവുന്ന ഒന്നാണ്… അതിനൊരു മികച്ച മാതൃക കാട്ടിത്തരികയാണ് ഷാർജാ നഗരം….
ഷാർജ ആസ്ഥാനമായ “ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ_TBHF” എന്ന ആഗോള ചാരിറ്റി… അതിന്റെ പേര് പോലെത്തന്നെ മാനുഷികതയിലൂന്നിയ പ്രവർത്തനങ്ങളുമായ് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
ഷാർജയുടെ ഭരണാധികാരിയുടെ ഭാര്യയായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി അവരുടെ നേതൃത്വത്തിലുള്ള TBHF ഫെബ്രുവരി മാസത്തിൽ പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ അറിയാനിടയായി.അവിടെയുള്ളവരുടെ പ്രശ്നങ്ങൾക്കൊക്കെയും ഒരു കൈതാങ്ങാവുകയാണ് ഈ സംഘടന…പ്രധാനമായും 5കാര്യങ്ങൾക്ക് ഊന്നൽ നൽകി,ഒരു മില്ല്യൺ ഡോളറിന്റെ പദ്ധതികളാണ് അവർ തയ്യാറാക്കിയിട്ടുള്ളത്…
(1)-പുതിയ സ്കൂൾ സൗകര്യങ്ങൾ… ഒരു നാടിന്റെ
പുരോഗതിയെ വിളിച്ചോതുന്ന ഒരു മേഖല അത് വിദ്യാഭ്യാസ മേഖലയാണ്.. അവിടത്തെ ഭാവിയും അവിടമാണ്.പാക്കിസ്ഥാനിലെ റാവൽകോട്ട് ഗ്രാമീണ പ്രദേശങ്ങളിൽ അവിടത്തെ സംഘടനയായ SOS മായി ചേർന്ന് 2022ഓടെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിട സമുച്ചയങ്ങൾ, ഉന്നതതല വിദ്യാഭ്യാസം മുതലായ പദ്ധതികൾക്കാണ് സെപ്റ്റംബറിൽ തുടക്കം കുറിച്ചിരിക്കുന്നത്…
(2)_ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിജ്ഞാനം… നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് എല്ലാവർക്കും തൊഴിൽ എന്നത്. അതിനായുള്ള പരിജ്ഞാനം ഉണ്ടായിരിക്കുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്..അതിനായ് സർഗോദ,സിലാകോട്ട, മുസറാഫാദാബാദ് എന്നിവിടങ്ങളിലാണ് 450ഓളം വരുന്ന കുട്ടികളും യുവാക്കളിലുമായ് ഇംഗ്ലീഷ് ,കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാനുള്ള പദ്ധതികൾക്കും ആഗസ്തിൽ തുടക്കം കുറിച്ചു…
(3)_പാക്കിസ്ഥാനിലെ “ദി സിറ്റിസൺ ഫൗണ്ടേഷൻ”_TSF പ്രസ്ഥാനത്തിനൊപ്പം ചേർന്ന് ഭാവിയിലെ ഷാർജാ ഭരണാധികാരിയുടെ പേരിൽ “ഷെയ്ഖ് ഖാലിദ് അൽ ഖാസിമി” എന്ന കാമ്പസ് പ്രോജക്ടിന് ജൂണിൽ തുടക്കം കുറിച്ചു.. വർഷംതോറും 180ഓളം വരുന്ന പെൺകുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 9ഓളം വരുന്ന വനിതാ പ്രവർത്തകരുടെ കീഴിലായ് ഷികർപൂർ,ലാകി ഗുലാം ഷാ എന്നിവിടങ്ങളിലായ് ആരംഭിച്ചിരിക്കുന്നു…
(4)_ഇസ്ലാമാബാദിലെ “വുമൺ വെൽഫയർ ഡെവലപ്മെന്റ് സെന്റർ” ഒരു പുത്തൻ ആശയങ്ങളോടെ മുന്നോട്ട് കൊണ്ടു പോകാനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പാവപ്പെട്ട വനിതകൾക്കായ് മാത്രമല്ല അഫ്ഗാനിൽ നിന്നുമുള്ള കുടിയേറ്റക്കാരായ 1500ഓളം വരുന്ന വനിതകൾക്കുമായാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കാൻ അവരെ പ്രാപ്തിയാക്കുക എന്നതാണ് ഈ പദ്ധതിയുടെ അജണ്ട..2021ഓടെ പൂർത്തീകരിക്കുന്ന ഇതിൽ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണം,തുന്നൽ,ആഭരണനിർമ്മാണം, തുടങ്ങി ആധുനിക സാങ്കേതിക വിദ്യകളിലും മികവ് കാണിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്..
(5) അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരെ സമൂഹവുമായി ഒത്ത് ചേർത്ത് കൊണ്ടുപോകാനുള്ള പദ്ധതി ഹരിപ്പൂരിൽ 2021അവസാനത്തോടെ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് TBHF..അവരെ സ്വന്തം കാലിൽ നിൽക്കാൻ പരിപോഷിപ്പിക്കാനുള്ള നല്ലൊരു പദ്ധതിയാണ് ഇത്. യുവാക്കളും യുവതികളും കുട്ടികളും അടങ്ങിയ അഭയാർത്ഥികളിൽ ഏറേ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രവർത്തനങ്ങൾ