ദുബായ് :പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ തജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ് 3ന് പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്.അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം ശ്രീയ സരൺ ആണ്. ജ്വല്ലറിയുടെ നാലാമത്തെ ഷോറൂം അൽ ബർഷ ലുലുവിലും അഞ്ചാമത്തെ ഷോറൂം ഗോൾഡ് സൂക് മെട്രോ സ്റ്റേഷനിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്.മെയ് 3ന് വൈകുന്നേരം 6 മണിക്ക് ബർഷ ലുലുവിലെ താജ്‌വിയിൽ ” മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ശ്രിയ സരൺ ” എന്ന പരിപാടയും സംഘടിപ്പിച്ചിട്ടുണ്ട്.
ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്. ഉത്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തിൽ പർച്ചെയ്‌സ് ചെയ്യുന്ന എല്ലാവർക്കും 100 ദിർഹംസ് വില വരുന്ന ഷോപ്പിംഗ് വൗച്ചർ സമ്മാനമായി ലഭിക്കും. കൂടാതെ 3000 ദിർഹംസ് മുതൽ ഡയമണ്ട് ജ്വല്ലറി വാങ്ങുന്നവർക്ക് സ്വർണ നാണയം സൗജന്യമായി ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു.
കൂടാതെ 6 മാസത്തിനുള്ളിൽ 4 ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടി ചേർത്തു.