ഷാർജ : തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ‘ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് പ്രകാശനം നിർവഹിച്ചു.
ചലച്ചിത്ര താരവും ഗോൾഡ് എഫ്.എം ആർ.ജെയുമായ മീരാ നന്ദൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ പി. ശിവപ്രസാദ്, മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് രാജു മാത്യൂ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് മേധാവി എം.സി.എ നാസർ, തഹാനിയുടെ അധ്യാപിക ജിനി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
ശ്രുതി വൈശാഖ് പുസ്തകം പരിചയപ്പെടുത്തി. ഗോൾഡ് എഫ്.എം പ്രോഗ്രാം ഹെഡ് ആർ.ജെ വൈശാഖ് പരിപാടി നിയന്ത്രിച്ചു. തഹാനി ഹാഷിർ മറുപടി പ്രസംഗം നടത്തി. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിർ ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതിയ 30കവിതകളുടെ സമാഹാരമാണ് ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ‘. ഒലിവ് ബുക്സാണ് പ്രസാധകർ. ഹാഷിർ കോയക്കുട്ടിയുടെയും ഗോൾഡ് എഫ്.എം ന്യൂസ് എഡിറ്റർ തൻസി ഹാഷിറിേൻറയും മകളാണ് തഹാനി.