ദുബായ് എമിറേറ്റിലുള്ളവർ വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു
യു എ ഇയിൽ ഇന്ന് താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ദുബായിലും താപനില രേഖപ്പെടുത്തിയത്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ മഴയ്ക്ക്സാധ്യതയുണ്ടെണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്. അബുദാബി യിലെ അപകടകരമായകാലാവസ്ഥയെ സൂചിപ്പിക്കുന്ന ഓറഞ്ച്, യെല്ലോ അലേർട്ടുകൾ ഇന്നലെ NCM പുറപ്പെടുവി ച്ചിരുന്നു .ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു മെന്നുംചില സമയങ്ങളിൽ മേഘങ്ങളോടൊപ്പം, പൊടിയും മണലും വീശുന്നതിന് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറേബ്യൻഗൾഫിൽ വെള്ളം നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയി പ്രക്ഷുബ്ധമായേക്കാം. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.മേഘാവൃതമായകാലാവസ്ഥ കുറഞ്ഞത് ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയു മെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത യുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെ തുടരുമെന്ന തിനാൽ പൊടിപടലങ്ങൾ ഉയരും. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങ ളിലും താപനിലകുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻബോർഡു കളിൽ പ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെ ട്ടു. നല്ലകാറ്റുള്ളതിനാൽ മാലിന്യ ങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നുംമുന്നറിയിപ്പിൽ പറയുന്നു.യു.എ.ഇ.യുടെ കിഴക്കൻ പ്രദേശ ങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിട ങ്ങളിൽനിന്നുള്ള മഴയുടെദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read more