Social icon element need JNews Essential plugin to be activated.

Tag: NEWS

അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

അബുദാബി: അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും ...

Read more

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ...

Read more

തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ’ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ : തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ' എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ...

Read more

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ...

Read more

യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു

യുഎഇ: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു. നിലവില്‍ രാജ്യത്ത് 3,374 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ ...

Read more

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ...

Read more

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  ഇന്നലെ 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ  2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 21,351,766 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 28,421 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. ...

Read more

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.  അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ ...

Read more

45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു

ദുബായ്: 45 ദിർഹത്തിന്  ദുബായ്  എക്സ്‌പോ 2020  കാണാൻ അവസരമൊരുങ്ങുന്നു. സ്പെഷ്യൽ നവംബർ വീക്ക് ഡേ പാസിലൂടെയാണ് ടിക്കറ്റ് ലഭിക്കുക.ഞായർ മുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ 45 ദിർഹം മുടക്കി എക്സ്‌പോ കാണുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെ വീക്ക് ഡേ ടിക്കറ്റ് ലഭ്യമാണ്. www.expo2020dubai.com എന്ന വെബ്‌സൈറ്റിലൂടെയും നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.എക്സ്‌പോ പാസ്പോർട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്ക് അതത് രാജ്യങ്ങൾ നേരിട്ട് സന്ദർശിക്കുന്നതിനും അവസരം ഒരുങ്ങുന്നുണ്ട്. ഒരു മില്യൺ എമിറേറ്റ്‌സ് സ്കൈവാർഡ്സ് മിൽസ് സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്. എക്സ്‌പ്ലോർ എക്സ്‌പോ എന്ന പദ്ധതിയിൽ നിസ്സാൻ എക്‌സ്‌ടെറാ എസ്.യു.വി ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ നവംബർ പാസ് ഉപയോഗിക്കാൻ കഴിയില്ല.പ്രമുഖ ലോകോത്തര ബ്രാൻഡുകളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും നവംബറിൽ ഒരുക്കുന്നുണ്ട്.

Read more

യുഎഇയിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി

യുഎഇ: യുഎഇയിൽ  അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. അമുസ്‌ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ്‌ രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാൻ ഇത് സഹായകമാകും.മുസ്‌ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്‌ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം. പ്രസിഡന്റിന്റെ നിർദേശത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമാണം നടന്നത്. അമുസ്‌ലിം കുടുംബകാര്യങ്ങൾക്കായി പ്രത്യേകകോടതി സ്ഥാപിക്കും. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും

Read more
Page 6 of 26 1 5 6 7 26