അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്
അബുദാബി: അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്. സാമൂഹികക്ഷേമം മുൻനിർത്തി നൂതന സങ്കേതങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഭാഗമായ തൗഫീദ് 2021 അബുദാബി തൊഴിൽ എക്സിബിഷനിലാണ് പോലീസ് സാധ്യതകൾ തുറന്നിട്ടത്. നൂതനാശയങ്ങളും സാധ്യതകളും കണ്ടെത്തുകവഴി ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് എച്ച്.ആർ. റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സലിം സൈഫ് അൽ കാബി പറഞ്ഞു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 'ഷെയർ യുവർ ടാലന്റ്' എന്ന ആശയത്തിൽ പുതുമുഖങ്ങൾക്കായി പ്രത്യേക വേദിയും പോലീസ് ഒരുക്കിയിരുന്നു. അസാധാരണമായ കഴിവുകൾ ഉള്ളവർക്ക് തൊഴിൽ സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു
Read more