ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 129 പേര് കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 128 പേരും പൊതുസ്ഥലങ്ങളില്‍ മാസ്ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. ക്വാറന്റീന് നിയമങ്ങള്‍ ലംഘിച്ചതിന് ഒരാളും പിടിയിലായി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും ...
Read more