Social icon element need JNews Essential plugin to be activated.

Tag: covid vaccine

യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി

യുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും  മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.

Read more

യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി

യുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

Read more

കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

യുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ് ...

Read more

ഐൻ ദുബായ് തുറക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ ഐൻ ദുബായ് നിരീക്ഷണ ചക്രം ഒക്ടോബർ 21 ന് തുറക്കുന്നു. ഇതിനോടനുബന്ധിച്ച് സന്ദർശകർക്കായ് വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ...

Read more

കോവിഡ് -19 വാക്‌സിനേഷൻ: ഇന്ത്യക്ക് ലോകബാങ്കിന്റെ അഭിനന്ദനം

ന്യൂ ഡെൽഹി: ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ഡേവിഡ് മൽപസ് കേന്ദ്ര മന്ത്രി നിര്മലാ സീതാരാമനെ അഭിനന്ദിച്ചു. കൊറോണ വൈറസ് രോഗത്തിനെതിരായ ഇന്ത്യയുടെ ക്യാമ്പയിനും അതുപോലെ വാക്‌സിൻ ...

Read more

ഭിന്നശേഷിക്കാർ പേടിക്കേണ്ടതില്ല, ഇനി വാക്സിൻ വീടുകളിലെത്തും.

  ദു:ബൈ : കോവിഡ് 19 വ്യാപകമായപ്പോൾ ഏറ്റവും കൂടുതൽ ആശങ്കയിലായത് അംഗ വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമാണ് കോവിഡിനെ പ്രതിരോധിക്കാൻ മതിയായ ആരോഗ്യം അവർക്കില്ല എന്നതായിരുന്നു കാരണം.എന്നാൽ ഭിന്നശേഷികാർക്ക് ...

Read more

കോവിഡി_19നെതിരെയുള്ള വാക്സിനരികെ ലോകജനത, കൊറോണ വിമുക്ത ലോകത്തെ സ്വപ്നംകണ്ടുതുടങ്ങാനുള്ള സമയമായെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: 2020 ലോകത്തെ തന്നെ നിശ്ചലമാക്കിയ വർഷം അവസാനിക്കാനൊരുങ്ങുമ്പോൾ ഏറ്റവുമധികം ആഹ്ലാദകരമായ വാർത്തയാണ് ഡിസംബർ_4 ന് യു.എൻ.ഹെൽത്ത് ചീഫ് പുറത്തിറക്കിയത്. കോവിഡ്_19 എതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് അംഗീകാരം ...

Read more

മോഡർണ വാക്‌സിനേഷൻ വഴി യുകെ കോവിഡിൽ നിന്നും സുരക്ഷിതം

ലണ്ടൻ: യുകെയിലെ 94.5% ജനങ്ങളേയും മോഡർണ വാക്‌സിനേഷൻ വഴി കോവിഡിൽ നിന്നും രക്ഷികനായതായി യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹൻകോക്ക് പറഞ്ഞു. മോഡർണ വാസിവിന്റെ 5 മില്യൺ ...

Read more

ദുബായ് ഭരണാധികാരി ഷെയ്ക് മക്തും കോവിഡ് വാക്സിൻ സ്വീകരിച്ചു

ദുബായ്‌ : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. അദ്ദേഹതന്നെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എല്ലാവർക്കും ...

Read more

UAEFA പ്രെസിഡന്റ് കോവിഡ്-19 വാക്സിൻ സ്വീകരിച്ചു

അജ്‌മാൻ: യുഎഇ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നയിമിക്ക് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോവിഡിനെ തടഞ്ഞു നിർത്താൻ യുഎഇ സ്വീകരിക്കുന്ന ...

Read more
Page 4 of 5 1 3 4 5