യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.
Read more