അബുദാബി: ഭക്ഷ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദഫ്‌സ) അറിയിച്ചു.
അൽ ഖാലിദിയ ജില്ലയിലെ സ്റ്റോറിനെതിരെയാണ് നടപടി സ്വീകരിച്ചത്.
2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ് നമ്പർ (CN- 4314510) ഉള്ള സേവ്‌വേ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയെന്നും നിയമം ലംഘിച്ചതിലൂടെ, സൂപ്പർമാർക്കറ്റ് “പൊതുജനാരോഗ്യത്തിന് അപകടമാണ്” എന്നും അതോറിറ്റി വ്യക്തമാക്കി.കഴിഞ്ഞ മാസം നിയമലംഘനങ്ങൾ ആവർത്തിച്ചതിന്റെ പേരിൽ അതോറിറ്റി ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.