ദുബായ് : വെള്ളപൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന സുഡാൻ ജനതയ്ക്ക് സഹായവുമായി ടാർ അൽ ബെർ സൊസൈറ്റി. ദുരിതം അനുഭവിക്കുന്ന 2,813 പേർ ഉൾപ്പെടുന്ന 644 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകളും സാമ്പത്തിക സഹായവും നൽകി.
സുഡാൻ ജനതയ്ക്ക് നിർദേശങ്ങളും പൂന്തുണയും നൽകുന്നതിനായി ടാർ അൽ ബെർ സൊസൈറ്റിയുടെ പ്രതിനിധികൾ സുഡാൻ സന്ദർശിച്ചു.
രക്ഷാപ്രവർത്തനങ്ങളെ വിലയിരുത്താനും ഏറ്റവുമധികം ദുരിതം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു നാശ നഷ്ടങ്ങൾ വിലയിരുത്തി അടിയന്തര റിപ്പോർട്ട് ശേഖരിക്കുന്നതിനൊപ്പം സമീപകാല വെള്ളപൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ നിലവിലെ സാഹചര്യം മനസ്സിലാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
                                










