ദുബായ്: സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനെ ഫോണിൽ വിളിച്ച് യുഎഇയുടെ സഹായങ്ങൾക്ക് നന്ദിയറിയിച്ചു.
സുഡാന്റെ ദുഷകരമായ സമയങ്ങളിൽ യുഎഇയുടെ മാനുഷിക നിലപാടുകളെ ഹംഡോക് പ്രശംസിച്ചു. സുഡാനിലെ വെള്ളപൊക്കം മനുഷ്യജീവനും ഭൗതികവുമായ നഷ്ട്ടം ഉണ്ടാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവരുടെ ജനങ്ങളുടെ ആവശ്യങ്ങൾ നിർവേറ്റുന്നതിനും വിവിധ വാണിജ്യ സാമ്പത്തിക നിക്ഷേപം മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിന് കുറിച്ചും നിരവധി പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
                                










