അബുദാബി : സുഡാന്റെ സാമ്പത്തിക, ആരോഗ്യം, വിദ്യാഭ്യാസ, കാർഷിക മേഖലയുടെ വളർച്ചകയി 56.5 മില്യൺ അമേരിക്കൻ ഡോളർ നിക്ഷേപിച്ചതായി അബുദാബി ഡെവലപ്‌മെന്റ് ഫണ്ടിന്റെ ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ സുവൈദി പറഞ്ഞു. സുഡാൻ ഗവണ്മെന്റിന്റെ സഹകരത്തോടെയാണ് എയ്ഡ് പാക്കേജ് നടപ്പാക്കുന്നത്. സുഡാന്റെ സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയുള്ള സാമ്പത്തികാവസ്ഥാ കൈവരിക്കാൻ ആഗ്രഹിക്കുന്ന യുഎഇ നേത്രത്വന്റെ നിർദ്ദേശം പ്രകാരം സുഡാൻ ജനതയ്ക്ക് സഹായം നൽകിയതായി അൽ സുവൈദി വാർത്ത ഏജൻസിയോട് പറഞ്ഞു.
സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലയുടെ അഭിവൃദ്ധിക്കയി സുഡാന് സാമ്പത്തിക സഹായം ചെയ്യുമെന്ന് 2019 ഏപ്രിലിൽ യുഎഇ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി യുഎഇ സുഡാൻ സെൻട്രൽ ബാങ്കിൽ 250 മില്യൺ ഡോളർ നിക്ഷേപിച്ചു. സുഡാൻ ഗവണ്മെന്റ ബഡ്ജറ്റിനെ 119.8 ദശലക്ഷം ഡോളറിന്റെ പിന്തുണയും നൽകുന്നു. 144.7 ദശലക്ഷം ഡോളർ വിലമതിക്കുന്ന 540,000 ടൺ ഗോതമ്പും, 10.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഗോതമ്പ് പക്കറ്റുകൾ, 19.6 മില്യൺ ഡോളർ വിലമതിക്കുന്ന 136 ടൺ മരുന്നുകൾ, 11.4 മില്യൺ ഡോളർ വിലമതിക്കുന്ന പഠനോപകരണങ്ങളും അയച്ചു.