അത്യപൂർവ ആകാശകാഴ്ച “സ്ട്രോബെറി സൂപ്പർമൂൺ” ചൊവ്വാഴ്ച ലോകമെമ്പാടും ദൃശ്യമാകും.
2022 ജൂൺ 14 ന് യു.എ.ഇ.യിൽ വൈകുന്നേരം 6:30 മുതൽ ചന്ദ്രൻ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകാൻ തുടങ്ങും.ഈ വർഷം ആകാശത്തെ അലങ്കരിക്കുന്ന നാലിൽ ഒന്നാണ് ഈ സൂപ്പർമൂൺ എന്ന് ദുബായ് അസ്ട്രോണമി കേന്ദ്രം പറഞ്ഞു. മെയ് 16 ന് ഒരു സൂപ്പർമൂൺ പ്രത്യക്ഷപ്പെട്ടിരുന്നു.
ചന്ദ്രൻ ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ (360,000 കിലോമീറ്ററിൽ താഴെ) ഏകദേശം അടുത്തായി വരുന്നതിന്റെ ഭാഗമായി ചന്ദ്രന്റെ സാധാരണ വലിപ്പത്തിൽ നിന്നും അൽപം വലിപ്പത്തിൽ ഭൂമിയിൽ ദൃശ്യമാകുകയും ചെയ്യുന്നതിനെയാണ് സൂപ്പർ മൂൺ എന്നറിയപ്പെടുന്നത്.ഒരു പൂർണ്ണ ചന്ദ്രൻ അല്ലെങ്കിൽ അമാവാസിയാണ് സൂപ്പർമൂൺ.
സ്ട്രോബെറി സൂപ്പർമൂൺ, മീഡ്, ഹണി, അല്ലെങ്കിൽ റോസ് മൂൺ എന്നിങ്ങനെ ലോകമെമ്പാടും വ്യത്യസ്ത പേരുകളിൽ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നു.