അബുദാബി: അബുദാബിയിലെ മുത്ത്, കല്ല് വ്യാപാരം വൻ നേട്ടത്തിൽ. 2020ന്റെ ആദ്യ അഞ്ച് മസാങ്ങളിൽ വ്യാപാരം 8 ബില്യൺ ദിര്ഹമായി ഉയർന്നു. 25.7 ശതമാനമാണ് ഉയർച്ച രേഖപ്പെടുത്തിയത്. 2019 ഇതേ സമയം 7 ബില്യൺ ദിര്ഹമായിരുന്നു വ്യാപാരം.
മുത്ത് കല്ല് വ്യാപാരം രാജ്യത്തിന്റെ വ്യാപരമേഖലയിലെ സ്ഥാനം ഉറപ്പിച്ചെന്നും കയറ്റുമതി വ്യാപാരം വർധിച്ചെന്നും ഔദ്യോഗിക സ്ഥിതി വിവരണ കണക്കുകൾ കാണിക്കുന്നു. 2019 ജനുവരി മേയ് കാലയളവിൽ 6 ബില്യൺ ദിര്ഹം ആയിരുന്നു. ഇത് 2020 ജനുവരി മേയ് കാലയളവിൽ 6.3 ബില്യൺ ദിര്ഹമായി ഉയർന്നു.
ഈ കണക്കുകൾ പ്രകാരം, അബുദാബിയിലെ മുത്തുകളിലെയും വിലയേറിയ കല്ലുകളിലെയും മൊത്തം വ്യാപാരം എമിറേറ്റിന്റെ എണ്ണ ഇതര വ്യാപാരത്തിന്റെ 11 ശതമാനത്തോളം 2020 ആരംഭം മുതൽ മെയ് മാസം വരെ മൊത്തം 80.2 ബില്യൺ ഡോളറാണ്.
മേഖലയിലും ലോകത്തിന്റെ മറ്റു പല മേഖലകളിലും മാന്ദ്യം നേരിട്ടെങ്കിലും ഇത്തരത്തിലുള്ള വ്യാപാരം ഈ വർഷം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.