റാസൽഖൈമയിലെ ആ വീട്ടിൽ 7വയസ്സുകാരനെ തേടിയെത്തിയത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്..അതും മാപ്പ് നോക്കിക്കൊണ്ട്.
അല്ലേലും നമ്മൾ മലയാളികൾ അങ്ങെനെയാണ് എല്ലാ മേഖലകളിലും മുൻപന്തിയിൽ എത്തുക എന്നത് ഒരു ശീലമാക്കിയവർ.
ഈ ശീലം നമ്മുടെ വരും തലമുറയിലേക്കും പകർന്നുകൊടുത്തതു പോലെയാണ് മലയാളികുട്ടികളുടേയും പോക്ക്.റാസൽഖൈമയിലെ മലയാളി വീട്ടിലേക്ക് എത്തിയിരിക്കുകയാണ് “ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്”അതും വെറും 7വയസ്സ് മാത്രം പ്രായമുള്ള ശ്രേയാസ് അരുൺകുമാറിനെ തേടി.വെറും 4മിനുട്ട് 54സെക്കന്റ്കൊണ്ട് 195 രാജ്യങ്ങളുടെ പേരുകൾ അതിന്റെ മാപ്പ് നോക്കി പറഞ്ഞുകൊണ്ടാണ് കൊച്ചുമിടുക്കൻ ഈ അവാർഡ് സ്വന്തമാക്കിയത്.6മാസത്തെ കഠിനമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ നേട്ടം തന്നെ തേടിയെത്തിയതെന്ന് ആ കുഞ്ഞ് സ്വരത്തിൽ ശ്രേയാസ് പറഞ്ഞുതുടങ്ങുകയാണ്.
ആദ്യമൊക്കെ ഈസി ആയിട്ടുള്ള മാപ്പുകൾ നോക്കി മനസ്സിലാക്കി പീന്നീടാണ് ബുദ്ധിമുട്ടുകളിലുള്ള മാപ്പുകളിലേക്ക് കടന്നത്.ഓരോ രാജ്യത്തിന്റേയും മാപ്പിൽ കാട്ടുന്ന ചെറിയ ചെറിയ ഏരിയകൾ കൃത്യമായി നോക്കിവെച്ചിരുന്നു.രാജ്യങ്ങളെ തിരിച്ചറിയാൻ ഇത് വളരെയധികം ഉപകരിച്ചു.
റാസൽഖൈമയിലെ സ്കോളർ ഇന്ത്യ സ്കൂളിലാണ് ശ്രേയാസ് പഠിക്കുന്നത്.തന്റെ നേട്ടത്തിൽ സ്കൂളിനേയും സുഹൃത്തുക്കളേയും അവരുടെ സഹായങ്ങളേയും അവൻ പ്രത്യേകം ഉണർത്തി.കോവിഡ്19ന്റെ സാഹചര്യത്തിൽ വേനലവധിക്കാലത്തെ വെർച്ച്വൽ പ്രെസന്റേഷന് വേണ്ടി ചെയ്തു തുടങ്ങിയതായിരുന്നു ഈ മാപ്പ് പഠനം.അതിനായ് 6ആം പിറന്നാളിന് അച്ഛൻ വാങ്ങികൊടുത്ത അറ്റ്‌ലസ് ആയിരുന്നു അവന്റെ സഹായി.
അത് അവനെ ഇത്രയും വലിയ പദവിയിലേക്ക് നയിച്ചു.കുഞ്ഞുനാൾ മുതലുളള ഓർമ്മ ശക്തിയാണ് അവന്റെ വിജയത്തിന് കാരണമെന്ന് അച്ഛൻ അരുൺകുമാർ പറയുന്നു.
ഏഷ്യ ബുക് ഓഫ് റെക്കോർഡ്ൽ കൂടി ഇടം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിമിടുക്കൻ തന്റെ ഓർമ്മശക്തിയെ ഒന്ന് കൂടി മാറ്റ് കൂട്ടുന്ന തിരക്കിലാണ്.