അജ്‌മാൻ : എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ യു എ ഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അമീർ സിറാജ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി , ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ഡോ. സിജി രവീന്ദ്രൻ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.പ്രോഗ്രാം കൺവീനർ ഷമീർ അക്ബർ പരിപാടിക്ക് നേതൃത്വം നല്കി. കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടത്തി.ഇന്ദ്രി ടീം ഒരുക്കിയ ചെണ്ട മേളവും ജിസബ്ജ യുടെ ഡി ജെ യും ചെല്ലൻ ഒരുക്കിയ വാട്ടർ ഡ്രമ്മും ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി അജു സാജു സ്വാഗതവും ട്രഷറർ സഞ്ജൻ സജു നന്ദിയും പറഞ്ഞു