ഓൺലൈൻ സീരീസ് ആയ സ്‌ക്വിഡ് ഗെയിംന്റെ ഓൺലൈൻ പ്രോഗ്രാം പതിപ്പ് ഗെയിംർമാർ സൃഷ്ടിച്ചു.ഇത് കളിക്കാൻ ആവശ്യമായ സ്ക്വിഡ് ക്രിപ്‌റ്റോകറൻസി ചൊവ്വാഴ്ച വരെ ഒരു സെന്റിന് എന്ന നിലയിലാണ് വിറ്റഴിച്ചത്.
എന്നാൽ വെള്ളിയാഴ്ചയോടെ അതിന്റെ മൂല്യം കുത്തനെ ഉയർന്ന് $4.39 (£3.18) ആയി.അതേസമയം പണം മുടക്കിയവർക്ക് ഒറ്റതവണയേ ടോക്കൺ ഉപയോഗിക്കാവു എന്നത് പോരായ്മയായി രേഖപെടുത്തി.
എന്നാൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളിൽ പല ഉപയോക്താക്കൾക്കും അവരുടെ ടോക്കണുകൾ വീണ്ടും വിൽക്കാൻ കഴിയുന്നില്ലെന്ന മുന്നറിയിപ്പ് നൽകുന്ന ക്രിപ്‌റ്റോ പ്രൈസ് ട്രാക്കിംഗ് വെബ്‌സൈറ്റ് CoinMarketCap സംബന്ധിച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
പണത്തിനു വേണ്ടി മാരകമായ കുട്ടികളുടെ ഗെയിമുകൾ കളിക്കാൻ നിർബന്ധിതരായ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നസ്‌ക്വിഡ് ഗെയിം എന്ന സീരീസ് വൈറലായിരിക്കുന്നതിനിടയിലാണ് ഈ ഗെയിം പുറത്തിറക്കിയത്.