ഷാർജ ∙ റമസാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുതുടങ്ങി. നഗരസഭയുടെ വെബ്സൈറ്റിൽ കൺട്രോൾ ആൻഡ് ഇൻസ്പെക്‌ഷൻ ഓപ്ഷനിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.റമസാനിൽ പകൽ ഭക്ഷണം പാകം ചെയ്യുന്ന ഭോജനശാലകളും ഇഫ്താറിന് മുൻപ് ഭക്ഷണം പുറത്തുവച്ച് പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രത്യേക അനുമതി എടുക്കണമെന്നും നഗരസഭ അറിയിച്ചു. എന്നാൽ, നിർമാണ കമ്പനികൾക്ക് ആ അനുമതി ലഭിക്കില്ല. യുഎഇയിൽ മാർച്ച് ഒന്നിനു റമസാൻ വ്രതം ആരംഭിക്കുമെന്നാണ് പ്രവചനം.