അബൂദബി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്നും പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന സംഘർഷങ്ങൾ ഒഴിവാക്കണമെന്നും യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ ആവശ്യപ്പെട്ടു.
സൈനിക ഏറ്റുമുട്ടലുകൾ തടയാനും, ദക്ഷിണേഷ്യൻ സ്ഥിരത ശക്തിപ്പെടുത്താനും, കൂടുതൽ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കാനും സംഭാഷണത്തിന്റെയും പരസ്പര ധാരണയുടെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കണമെന്നും; സമാധാനം, സ്ഥിരത, പുരോഗതി എന്നിവയ്ക്കായുള്ള പൊതു അഭിലാഷങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളാണ് നയതന്ത്രവും സംഭാഷണവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക, അന്തർദേശീയ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെ യു.എ.ഇ തുടർന്നും പിന്തുണയ്ക്കുമെന്നും ശൈഖ് അബ്ദുല്ല വ്യക്തമാക്കി.