ദുബായ്: ദുബായ് നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ തങ്ങളുടെ പ്ലാന്റില്‍ റൂഫ്‌ടോപ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഹോട്ട്പാക്ക് ഗ്ലോബല്‍. സുസ്ഥിര പാക്കേജിങ് ഉല്‍പാദനരംഗത്ത് മുന്‍നിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബലിന്റെ മറ്റൊരു ഊര്‍ജ പുനരുത്പാദന, പരിസ്ഥിതി സൗഹൃദ മുന്നേറ്റമാണ് 2.2 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്. ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റുകളില്‍ ഒന്നാണിത്.
വര്‍ഷംതോറും 3.52 ദശലക്ഷം (35.2 ലക്ഷം) കിലോവാട്ട് ഹവേഴ്‌സ് (kWh) ശുദ്ധ ഊര്‍ജ്ജം ആണ് പ്ലാന്റ് ലക്ഷ്യമിടുന്നത്, ഇതുവഴി കമ്പനിക്ക് പരമ്പരാഗത ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി കുറയ്ക്കാനാകും. മാത്രമല്ല, കാര്‍ബണ്‍ ഡൈയോക്‌സൈഡ് ബഹിര്‍ഗമനം വര്‍ഷംതോറും 2.992 ടണ്‍ കുറച്ചുകൊണ്ടുവരാനും സാധിക്കും. വര്‍ഷം 1,42,476 മരങ്ങള്‍ വീതം വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിത്.കമ്പനി പ്രവര്‍ത്തനങ്ങളെ സുസ്ഥിര മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിക്കുന്നതില്‍ കൈവരിച്ച മുന്നേറ്റവും ഇക്കാര്യത്തില്‍ ഞങ്ങളുടെ ടീം പ്രകടിപ്പിച്ച സമര്‍പ്പണവും അഭിമാനകരമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. ചൂണ്ടിക്കാട്ടി. ‘ഹോട്ട്പാര്‍ക്കിന് സുസ്ഥിര വികസനം എന്നത് ഒരു ഉത്തരവാദിത്വം മാത്രമല്ല, അതൊരു മുഖ്യ ബിസിനസ് സ്ട്രാറ്റജി കൂടിയാണ്.ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പാക്കേജിങ് കമ്പനിയായി മാറുകയെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ കാല്‍വെപ്പാണ് ഈ സ്ൗരോര്‍ജ പദ്ധതിയുടെ പൂര്‍ത്തീകരണം. പുനരുല്‍പാദന ഊര്‍ജം പ്രയോജനപ്പെടുത്തുകവഴി, ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തനക്ഷമതയും ചിലവ് കുറക്കലും ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ഞങ്ങളുടെ എന്‍വയോണ്‍മെന്റല്‍ ഫൂട്ട്പ്രിന്റുകള്‍ കുറച്ചുകൊണ്ടുവരികയുമാണ് ചെയ്യുന്നത’.
യു.എ.ഇ.യുടെ ‘നെറ്റ് സീറോ 2050′ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് ഒപ്പംനില്‍ക്കുന്നതാണ് സൗരോര്‍ജ പദ്ധതി. രാജ്യത്തിന്റെ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് സംഭാവനകള്‍ അര്‍പ്പിക്കാനാകുന്നുവെന്നത് അഭിമാനകരമാണ്. സുസ്ഥിരതയ്ക്കും ഊര്‍ജ്ജ പുനരുല്‍പാദനത്തിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതൊടൊപ്പം തന്നെ, യു.എ.ഇ.യുടെ വിശാലമായ പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്് ഈ പദ്ധതി’ -പി.ബി. അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ഉല്‍പാദന ക്ഷമതയോടെയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോടെയുമുള്ള (emission) പ്രവര്‍ത്തനം ഉറപ്പുവരുത്തിക്കൊണ്ട്തന്നെ, ഊര്‍ജ്ജ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതാണ് ഈ സൗരോര്‍ജ പദ്ധതിയെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു. ‘ഫുഡ് പാക്കേജിങ് വിപണിയിലെ മുന്‍നിരക്കാര്‍ എന്ന നിലയില്‍, ഞങ്ങളുടെ ഉല്‍പാദന പ്രക്രിയകളുമായി സുസ്ഥിരത സമന്വയിപ്പിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഉത്തരവാദിത്വ ഉല്‍പാദനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഹോ്ട്ട്പാക്കിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് (testament) പുനരുല്‍പാദന ഊര്‍ജ്ജമേഖലയില്‍ ഞങ്ങള്‍ നടത്തുന്ന നിക്ഷേപം’ – അദ്ദേഹം പറഞ്ഞു.ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ഹോട്ട് പാക്ക് പ്ലാന്റിന്റെ സൗരോര്‍ജ്ത്തിലേക്കുള്ള മാറ്റം സാങ്കേതികരംഗത്തെ സുപ്രധാന നാഴികക്കല്ലാണ് (major technological milestone) എന്ന് ചീഫ് ടെക്‌നോളജികല്‍ ഓഫീസര്‍ അന്‍വര്‍ പി.ബി പറഞ്ഞു. ‘പരിസ്ഥിതി ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉത്തരവാദിത്വ ഉല്പാദന പ്രക്രിയകളിലും നൂതന സാങ്കേതികതകള്‍ക്കുമായി ഹോട്ട് പാക്ക് വലിയതോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.