ഷാർജ എസ് എൻ ഡി പി യോഗംയൂണിയൻ ശാഖ 5828 s20 യുടെ ആഭിമുഖ്യത്തിൽ ഗുരുദർശനോത്സവം എന്ന പേരിൽ ശാഖായുടെ വാർഷികാഘോഷം സംഘടിപ്പിക്കുന്നു.ഡിസംബർ 1 ന് അജ്‌മാൻ മൈത്രി ഫാം ഹൗസിൽ ആണ്പരിപാടി നടക്കുക. ചടങ്ങിൽ പരക്കുന്നത്ത് ഇല്ലം ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമത്തോടുകൂടിയാണ് പൂജാതി കർമങ്ങൾ ആരംഭിക്കുക. 100ലധികം കുട്ടികളും രക്ഷകർത്താക്കളും പങ്കെടുക്കുന്ന ശാരദ മന്ത്രാർച്ചനയും ഗുരുപുഷ്പാഞ്ജലിയും ഉണ്ടാകുമെന്നും സംഘടകർ പറഞ്ഞു.ചടങ്ങിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ യുഎഇയിലെ കലാസാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. അന്നേ ദിവസം വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയും ചെണ്ടമേളത്തിന്റെ അകംപടിയോടുകൂടിയുള്ള താലപ്പൊലിയുംസംഗീതാർഛനും ദീപാരധനയും വിവിധ കലാപരിപാടികളും അരങ്ങേറും.തുടർച്ചയായ പത്താം വർഷമാണ് പരിപാടി നടക്കുന്നത്.