ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ഇത്തവണ തമിഴിൽ നിന്ന് തമിഴ് നാട്ടിലെ ഐ ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും.
നവംബർ 10 ന് വൈകീട്ട് 4 മുതൽ 6 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപടിയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും.
കാര്യക്ഷമമായ സാമ്പത്തിക നയനിർവഹണത്തെക്കുറിച്ചും സുസ്ഥിര വികസനത്തിൽ നൂതനമായ നയങ്ങൾക്കുള്ള പങ്കിനെക്കുറിച്ചുമുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കുവെക്കും.
കോർപ്പറേറ്റ് മേഖലയിൽ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ.പളനിവേൽ ത്യാഗരാജൻ തമിഴ് നാട്ടിലെ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
നവംബർ 10ന് നടക്കുന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി ജയമോഹൻ പങ്കെടുക്കും. രാത്രി 8.30 മുതൽ 9. 30 വരെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കും.
തന്റെ എഴുത്തിനെ നിർവചിക്കുന്ന പ്രമേയങ്ങൾ ജയമോഹൻ വിവരിക്കും.
ചിന്തോദ്ദീപകമായ ചർച്ചകളും ചോദ്യോത്തര പരിപാടിയും ഉണ്ടാവും.
നോവലിസ്റ്റ്, കഥാകൃത്ത്,തിരക്കഥാകൃത്ത്.നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയമോഹൻ തമിഴിലും മലയാളത്തിലും ഒരു പോലെ പോലെ മികച്ച കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്.
അദ്ദേഹം എഴുതിയ മഹാഭാരതത്തിന്റെ ആധുനിക പുനരാവിഷ്കാരമായ ‘വെൺമുരശ്’ ലോകത്തെ ഏറ്റവും ബൃഹത്തായ നോവലുകളിൽ ഒന്നായി കരുതപ്പെടുന്നു.