ഷാർജ: 42 മത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചിരന്തന പബ്ബിക്കേഷൻ ഒരുക്കിയ സ്റ്റാൾ അച്ചു ഉമ്മൻ ഉൽഘാടനം ചെയ്യ്തു. ചടങ്ങിൽ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
സാലി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ദർശന പ്രസിഡണ്ട് സി.പി.ജലീൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദുബൈ കമ്മിറ്റി ജനറൽ സിക്രട്ടറി ഷംസീർ നാദാപുരം, ഐ.ഒ.സി.നേതാവ് അനുര മത്തായി, മുൻ ജനപ്രതിനിധി ബൽക്കീസ് മുഹമ്മദലി ചിരന്തന കേരള ഘടകം കോഡിനേറ്റർ ഡോ: മുനീബ് മുഹമ്മദലി, തുടങ്ങിയവർ ആശംസകൾ നേരന്നു സംസാരിച്ചു.
പുതിയ നൂറോളം പുസ്തകങ്ങൾ
അക്ഷരങ്ങളുടെ ഈ ആഗോള വെള്ളിവെളിച്ചത്തിലേയ്ക്ക് ചിരന്തന പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തിലുള്ള ഹാള്‍ നമ്പര്‍ 7-ലെ ZD-9 സ്റ്റാളില്‍ പ്രവാസി വായനക്കാരെ കാത്തിരിപ്പുണ്ടെന്നും, പുതിയ എഴുത്തുക്കാരുടെ ഒട്ടനവധി പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
നമ്മൾ സംസാരിക്കുന്നത് പുസ്തകമാണ് എന്ന ആശയത്തിലൂന്നിയാണ് ഷാര്‍ജാ പുസ്തകോത്സവം കൊടിയേറിയത്
നവംബര്‍ 1തൊട്ടു 12 വരെയുള്ള 12 ദിവസങ്ങളിലായാണ് ഈ അന്താരാഷ്ട്ര പുസ്തകപ്പൂരം നീണ്ടുനില്ക്കുക.
അന്തരിച്ച
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രമായ കാലം സാക്ഷി, ഇതിഹാസം, കാൽപ്പാടുകൾ, അടക്കം ഒട്ടനവധി പുസ്തകങ്ങൾ പ്രകാശനം ചിരന്തന സ്റ്റാളിൽ ലഭിക്കും.