ഷാർജ:ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിജു ജോസഫ് കുന്നുംപുറത്തിൻറെ ചെറുകഥാ സമാഹാരം ”തുപ്പൽക്കുന്ന്” ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ സാദിഖ് കാവിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ സിനിമ സംവിധായകൻ ശ്രീ സോഹൻ റോയ്, ശ്രീ ലിപി അക്ബർ, ഹരിഹരൻ പങ്ങാരപ്പിള്ളി, ശ്രീ റജി വി ഗ്രീൻലാൻഡ്, കെ പി റസീന, ബെന്നി തോമസ് എന്നിവർ സംബന്ധിച്ചു.
                                










